Malayalam News


‘വിജയ്​യെ നയിക്കുന്നത് തെറ്റായ ആളുകൾ’; രൂക്ഷവിമർശനവുമായി മുൻ ടിവികെ പ്രവർത്തക


ചെന്നൈ∙ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്​ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ടിവികെ പ്രവർത്തകയും നടിയുമായ ര‍ഞ്ജന നാച്ചിയാർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് വിജയ്ക്ക് ഉത്തരവാദിത്തമില്ലെന്നും വിജയ്​യെ സമീപിക്കാൻ കഴിയില്ലെന്നുമുള്ള ആരോപണങ്ങൾ ര‍ഞ്ജന ഉന്നയിച്ചത്. വിജയ് മോശക്കാരായ ആളുകൾക്കൊപ്പമാണെന്നും വിജയ്​യെ ഒപ്പമുള്ളവർ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും അവർ ആരോപിച്ചു. 

''ടിവികെയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അറിയിക്കാൻ വിജയ്​യെ കാണാൻ നിരവധി തവണ ശ്രമിച്ചു. എന്നാൽ അതിന് സാധിച്ചില്ല. സ്റ്റാലിനെ കാണാൻ എളുപ്പത്തിൽ സാധിച്ചു. കഴിഞ്ഞ ഒരു വർഷമായി പാർട്ടിയിലുണ്ട്, എന്നാൽ സുപ്രധാന വിഷയങ്ങളിൽ ടിവികെ നേതൃത്വത്തിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും തൃപ്തികരമല്ല,'' രഞ്ജന പറഞ്ഞു. 

ഡിഎംകെ. സർക്കാരിന്റെ ക്രമസമാധാനപാലനത്തെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാ സർക്കാരുകളുടെയും കീഴിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ടിവികെയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാതെ വിജയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും രഞ്ജന നാച്ചിയാർ കൂട്ടിച്ചേർത്തു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ranjana nachiyar എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

 

 

 

 

 

6 MINUTES AGO

31 MINUTES AGO

55 MINUTES AGO