പ്ലസ്ടു വിദ്യാർഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; ഒരാഴ്ചയ്ക്ക് ശേഷം പ്രതി പിടിയിൽ
ചെന്നൈ∙തമിഴ്നാട് തൂത്തൂക്കുടിയിൽ പതിനേഴ് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. രാമനാഥപുരം സ്വദേശിയായ ധർമ മുനേശ്വരനെയാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് പതിനൊന്നിനാണ് പ്ലസ്ടു വിദ്യാർഥിയായ പെൺകുട്ടിയെ കാണാതായത്. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം തൂത്തുക്കുടിയിലെ കുളത്തൂരിൽനിന്നും കണ്ടെടുക്കുകയായിരുന്നു. കൊലപാതകിയെ അറസ്റ്റ് ചെയ്യാതെ പെൺകുട്ടിയുടെ മൃതദേഹം സ്വീകരിക്കില്ലെന്ന് കാണിച്ച് കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. തുടർന്ന് കോടതിയിടപ്പെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്
ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും 2022ൽ സമാന കുറ്റകൃത്യം ചെയ്തിരുന്നെന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് പ്രതിഷേധം കനത്തതോടെ പത്ത് പ്രത്യേക ടീമുകൾ രൂപീകരിച്ചായിരുന്നു അന്വേഷണം. ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് വിരലടയാളങ്ങളും മറ്റ് നിർണായക തെളിവുകളും ശേഖരിച്ചു. കൃത്യമായ സ്ഥലത്ത് സിസിടിവി കവറേജ് ഇല്ലായിരുന്നെങ്കിലും, സമീപ പ്രദേശങ്ങളിലെ ദൃശ്യങ്ങൾ ഞങ്ങൾ വിശകലനം ചെയ്തു. ടവർ ഡമ്പ് ഡാറ്റയ്‌ക്കൊപ്പം മൊത്തം 98 സിസിടിവി റെക്കോർഡിംഗുകൾ പരിശോധിച്ചായിരുന്നു അന്വേഷണമെന്ന് തമിഴ്നാട് പൊലീസ് സൂപ്രണ്ട് മദൻ വ്യക്തമാക്കി.
2 HOURS 5 MINUTES AGO
2 HOURS 23 MINUTES AGO
2 HOURS 53 MINUTES AGO