‘രമേഷ് പിഷാരടി മികച്ച സ്ഥാനാർഥി; വിളിച്ചാൽ പ്രചാരണത്തിന് പോകും’
കൊച്ചി∙ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി വിളിച്ചാൽ പ്രചാരണത്തിന് പോകുമെന്ന് നടൻ ആസിഫ് അലി. രമേഷ് പിഷാരടി ഇതുവരെ വിളിച്ചിട്ടില്ലെന്നും വിളിച്ചാൽ പ്രചാരണത്തിന് പോകുമെന്നുമായിരുന്നു ആസിഫ് പറഞ്ഞത്. ‘‘വിളിക്കാത്തതിൽ പരിഭവമില്ല. പിഷാരടിയുടെ കഴിവിൽ വിശ്വാസമുണ്ട്. ഒരുപാട് നാളുകളായി അറിയാവുന്ന ആളാണ് പിഷാരടി. പിഷാരടിയോട് ആളുകൾക്കുള്ള ഇഷ്ടത്തെക്കുറിച്ചും ധാരണയുണ്ട്. വളരെ മികച്ച സ്ഥാനാർഥിയാണ് പിഷാരടി’’ – ആസിഫ് അലി പറഞ്ഞു.
അതേസമയം തനിക്കു സ്ഥാനാർഥി മോഹങ്ങളില്ലെന്നും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം സിനിമയാണെന്നും ആസിഫ് അലി പറഞ്ഞു. എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ആസിഫ് അലി പറഞ്ഞു. ‘‘എല്ലാവരുടെയും പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൃത്യമായി വോട്ട് ചെയ്യണം. വോട്ടവകാശം വിനിയോഗിക്കണം. വോട്ട് ചെയ്യാതെ ഒരു നേതാവിനെയും കുറ്റം പറയാനുള്ള അവകാശമില്ല. വോട്ടവകാശം വിനിയോഗിച്ച ശേഷം മാത്രമേ അതിനുള്ള സ്വാതന്ത്ര്യമുള്ളു’’ – ആസിഫ് അലി പറഞ്ഞു.
16 SECONDS AGO
4 MINUTES AGO
39 MINUTES AGO