Malayalam News


യുദ്ധം തുടരാൻ 20,000 കോടി ഡോളർ കൂടി അനുവദിക്കണം; വൈറ്റ്ഹൗസിനോട് ആവശ്യപ്പെട്ട് പെന്റഗൺ


വാഷിങ്ടൻ∙ ഇറാനുമായുള്ള യുദ്ധം തുടരാൻ 20,000 കോടി ഡോളർ (18.64 ലക്ഷം കോടി രൂപ) കൂടി അനുവദിക്കണമെന്ന് യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ട് പെന്റഗൺ. യുഎസ് കോൺഗ്രസ് ആവശ്യം അംഗീകരിച്ചാൽ മൂന്നാഴ്ചയായി തുടരുന്ന യുദ്ധം കൂടുതൽ മുറുകുമെന്ന് മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഇതുവരെ ഇറാനിലെ 7,800 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തുകയും എണ്ണായിരത്തിലേറെ യുദ്ധവിമാനങ്ങളും 120ലേറെ ഇറാൻ കപ്പലുകളും നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ആദ്യ ആഴ്ചയിൽ മാത്രം ഏകദേശം 110 കോടി ഡോളറാണ് യുഎസ് യുദ്ധത്തിനായി ചെലവഴിച്ചത്. പുതുതായി 20,000 കോടി ഡോളർ കൂടി അനുവദിച്ചാൽ ഇറാന്റെ ജിഡിപിയുടെ പകുതിയിലേറെയ്ക്ക് തുല്യമായ തുകയാകും യുഎസ് ഈ യുദ്ധത്തിൽ ചെലവിടുക. 2025ൽ ഇറാന്റെ ജിഡിപി ഏകദേശം 35,600 കോടി ഡോളറായിരുന്നെന്നാണ് റിപ്പോർട്ട്.

22 MINUTES AGO

27 MINUTES AGO

1 HOUR 14 MINUTES AGO