Malayalam News


നിരന്തരം വഴക്ക്; ഫോണിൽ സ്വകാര്യ ചിത്രങ്ങൾ, ഭാര്യയെ കാമുകനൊപ്പം വിട്ടയച്ച് യുവാവ്


ലക്നൗ∙ ഭാര്യയെ കാമുകനൊപ്പം ജീവിക്കാൻ അനുവദിച്ച് യുവാവ്. ഭാര്യയുടെ ഫോണിൽ ‘സിമന്റും ഡ്രമ്മും’ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം കണ്ടതിന് പിന്നാലെയാണ് ഭാര്യയെ കാമുകനൊപ്പം വിട്ടയച്ചത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. 

''അവൾക്ക് മറ്റൊരാളുമായി പ്രണയബന്ധം തുടങ്ങിയതോടെ എന്നോട് നിരന്തരം വഴക്കിടുമായിരുന്നു. വഴക്കിനിടെ നീല ഡ്രമ്മിലാക്കുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു. അവളുടെ ഫോണിൽ  നീലഡ്രമ്മും സിമന്റും എന്ന അടിക്കുറിപ്പോടെ എന്റെ ചിത്രം കണ്ടതോടെയാണ് എന്നെ കൊല്ലാനുളള പദ്ധതിയാണെന്ന് മനസിലായത്,'' ഭർത്താവായ രാജ്‌കുമാർ പറഞ്ഞു.

''ഭാര്യ കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫോൺ തട്ടിപ്പറിച്ചു പരിശോധിച്ചപ്പോഴാണ് സ്വകാര്യ ചിത്രങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ച കൊലപാതക വാർത്തകളും കണ്ടത്. സിമന്റ് അല്ലെങ്കിൽ ഡ്രം എന്ന വാചകത്തോടെയാണ് ഈ വാർത്തകളെല്ലാം അവൾ പങ്കുവച്ചത്. തന്നെയും മൂന്ന് സഹോദരങ്ങളെയും കൊല്ലുമെന്ന് ഭാര്യ ഭീഷണി മുഴക്കുകയും ചെയ്തു,'' രാജ്‌കുമാർ കൂട്ടിച്ചേർത്തു.

തുടർന്ന് രാജ്‌കുമാർ ഭാര്യയ്ക്കെതിരെ പൊലീസിൽ‍ പരാതിപ്പെട്ടു. പൊലീസ് നടത്തിയ മധ്യസ്ഥ ചർച്ചയിൽ കാമുകനൊപ്പം പോകാനാണ് ആഗ്രഹമെന്ന് ഭാര്യ വെളിപ്പെടുത്തി. ഇതോടെയാണ് ഭാര്യയെ കാമുകനൊപ്പം പോകാൻ രാജ്‌കുമാർ അനുവദിച്ചത്. ഇവർക്ക് ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്. 

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @dhram00 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

2 HOURS 5 MINUTES AGO

2 HOURS 23 MINUTES AGO

2 HOURS 53 MINUTES AGO