ബാറിൽ തർക്കം; അടിപിടി, തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചനിലയിൽ
തുറവൂർ∙ ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് നിധിൻ (30) ആണു മരിച്ചത്. മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണു വിവരം. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം.
എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നാലംഗ സംഘവുമായി നിധിൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബാറിൽ നിന്നിറങ്ങിയ ശേഷം ഇവർ തമ്മിൽ അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു. ബാറിന് സമീപം റോഡിനടുത്ത് ബോധരഹിതനായി കിടന്ന നിധിനെ അരൂർ പൊലീസെത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
47 SECONDS AGO
8 MINUTES AGO
13 MINUTES AGO