ആത്മീയതയുടെ മറവിൽ പീഡനപരമ്പര; 58 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ, ജ്യോതിഷി അറസ്റ്റിൽ
മുംബൈ∙ ആത്മീയതയുടെയും ജ്യോതിഷത്തിന്റെയും മറവിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ജ്യോതിഷി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം.
നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ജ്യോതിഷി അശോക് ഖരാട്ട് (67) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് നൽകിയും ഹിപ്നോട്ടിസം ചെയ്തും പീഡിപ്പിച്ചെന്നും, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് 35 കാരിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വ്യക്തിപരമായ പ്രശ്നങ്ങൾക്ക് പരിഹാരക്രിയകൾ ചെയ്യാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം.
നിരവധി സ്ത്രീകളെ ഇത്തരത്തിൽ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയും ഹിപ്നോട്ടൈസ് ചെയ്തും ഇയാൾ പീഡനത്തിരയാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഭർത്താവിന്റെ മരണം പ്രവചിച്ചും ദുർമന്ത്രവാദത്തിന്റെ ഭീതി ജനിപ്പിച്ചുമാണ് ഇയാൾ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.
ഓഫിസിൽ ഒളിക്യാമറകൾ സ്ഥാപിച്ച ഇയാൾ പീഡന ദൃശ്യങ്ങൾ പകർത്തുന്നത് പതിവായിരുന്നു. ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത പെൻഡ്രൈവിൽ 58 ഓളം സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങൾ ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പൊലിസ് ഖരാട്ടിന്റെ അറസ്റ്റ് ആസൂത്രണം ചെയ്തത്. രാത്രിയിൽ ഇയാളുടെ ഫാം ഹൗസിന് പുറത്ത് 'കള്ളൻ കള്ളൻ' എന്ന് പൊലിസ് ഉച്ചത്തിൽ വിളിച്ചുപറയുകയായിരുന്നു. ഈ ബഹളത്തിനിടയിൽ വീടിനുള്ളിൽ കടന്ന പൊലീസ് സംഘം ഖരാട്ടിനെ കിടപ്പുമുറിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. ഇയാൾക്ക് മഹാരാഷ്ട്രയിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @CyberHuntss എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
2 HOURS 5 MINUTES AGO
2 HOURS 23 MINUTES AGO
2 HOURS 53 MINUTES AGO