ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചു; 2 വിദ്യാർഥികൾ മരിച്ചു
തിരുവനന്തപുരം∙ വെഞ്ഞാറമൂട്ടില്‍ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ 2 വിദ്യാർഥികൾ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കൽകോണം എസ്ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് എന്നിവരാണു മരിച്ചത്.
പിരപ്പന്‍കോട്-പാലാംകോണം നാഗരുകുഴിയിലാണ് അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോള്‍ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ലോറി മറിഞ്ഞു. കാറില്‍ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.
A post shared by Manorama Online (@manoramaonline)
2 HOURS 43 MINUTES AGO
3 HOURS 10 MINUTES AGO
3 HOURS 17 MINUTES AGO