'യുദ്ധം അവസാനിപ്പിക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ല; അവസാന തീരുമാനം ട്രംപിന്റേത്'
വാഷിങ്ടൻ∙ ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുദ്ധം അവസാനിപ്പിക്കാൻ സമയപരിധി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
''യുദ്ധം അവസാനിപ്പിക്കുന്നതിനായി സമയപരിധി നിശ്ചയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എപ്പോൾ നിർത്തണമെന്ന തീരുമാനം ഡോണൾഡ് ട്രംപിന്റേതാണ്. ഞങ്ങൾക്ക് ആവശ്യമുള്ളത് ഞങ്ങൾ നേടിക്കഴിഞ്ഞു,'' അദ്ദേഹം പറഞ്ഞു.
അതേസമയം സൗത്ത് പാഴ്സ് വാതകപ്പാടത്തിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളിൽ ഇറാൻ ആക്രമണം നടത്തി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റി, കുവൈത്തിലെ മിനാ അൽ അഹമ്മദി റിഫൈനറി, മിനാ അബ്ദുല്ല റിഫൈനറി, യുഎഇയിലെ ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി, ബാബ് എണ്ണപ്പാടം, സൗദി അറേബ്യയിലെ സാംറെഫ് റിഫൈനറി എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
36 SECONDS AGO
3 MINUTES AGO
3 HOURS 23 MINUTES AGO