Malayalam News


കെ.സുധാകരന് സീറ്റില്ല; കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും


ന്യൂഡൽഹി∙ കണ്ണൂരിൽ കെ.സുധാകരന് സീറ്റില്ലെന്നു വിവരം. ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. സുധാകരന്റെ സമ്മർദത്തിന് കോൺഗ്രസ് നേതൃത്വം വഴങ്ങിയില്ലെന്നാണു വിവരം. കേരളത്തിലേക്കു മടങ്ങാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടും മുൻപ് സുധാകരൻ ന്യൂഡൽഹിയിൽ മാധ്യമങ്ങളെ കണ്ടു.

സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിയുടെ അംഗീകാരം ലഭിക്കുമെങ്കിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പാർട്ടിയിൽ തുടരും. പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം’ – കെ.സുധാകരൻ പറഞ്ഞു. 

1 HOUR 11 MINUTES AGO

1 HOUR 38 MINUTES AGO

1 HOUR 45 MINUTES AGO