Malayalam News


വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത് സംഘം; ഒരു മരണം, മൂന്നുപേർക്ക് പരുക്ക്


ന്യൂഡൽഹി∙ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർത്ത് സംഘം. ഡൽഹിയിലെ ബവാനയിൽ താമസമാക്കിയ ഒരാളുടെ വീട്ടിലാണ് സംഭവം. ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെടിവെയ്പിന് ഗുണ്ടാ സംഘട്ടനവുമായി ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ സൂചനയുണ്ട്. മൂന്ന് പേർ മോട്ടോർ സൈക്കിളിൽ ആക്രമം നടന്ന വീട്ടിലെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ആകെ നാല് പേർക്കാണ് വെടിയേറ്റത്. ഇരയായവരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വീടിനുള്ളിൽ ഒരാൾ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ പിതാവിന് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്തു. 10 വയസ്സുകാരനായ മകന്റെ കാലിനും വെടിയേറ്റു.

2 HOURS 5 MINUTES AGO

2 HOURS 23 MINUTES AGO

2 HOURS 53 MINUTES AGO