Malayalam News


മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ


കോഴിക്കോട്∙ ശവ്വാല്‍ മാസപ്പിറവി പരപ്പനങ്ങാാടി ചെട്ടിപ്പടിയില്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു. 

വെള്ളിയാഴ്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പളളി ജുമാമസ്ജിദില്‍ ചേര്‍ന്ന ഇമാമുമാരുടെയും മഹല്ലുഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.

നായിബ് ഖാസിമാരായ കെ.കെ സുലൈമാന്‍ മൗലവി, എ.ആബിദ് മൗലവി അല്‍ഹാദി, വിവിധ മസ്ജിദുകളിലെ ഇമാമുമാരായ പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, പാനിപ്ര ഇബ്റാഹീം മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഇ.പി അബൂബക്കര്‍ അല്‍ഖാസിമി, മൗലവി നവാസ് മന്നാനി പനവൂര്‍, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, മൗലവി മാഹീന്‍ ഹസ്രത്ത്, വി.എം ഫത്തഹുദ്ദീന്‍ റഷാദി, ഓച്ചിറ അബ്ദുല്ലാ മൗലവി, മൗലവി നിഷാദ് റഷാദി കരമന, ഹാഫിസ് അജ്മല്‍ നസീര്‍ മൗലവി ചാല, സയ്യിദ് പൂക്കോയാ തങ്ങള്‍, കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി, കടുവയില്‍ ഷാജഹാന്‍ മൗലവി, പി.എം അബ്ദുല്‍ ജലീല്‍ മൗലവി, സെയ്നുദ്ദീന്‍ മൗലവി കല്ലാര്‍, മുഹമ്മദ് നിസാര്‍ അല്‍ഖാസിമി, എന്‍.എം ഇസ്മായീല്‍ മൗലവി, സല്‍മാന്‍ മൗലവി അല്‍ഖാസിമി, മൗലവി ഷഫീഖ് അല്‍ഖാസിമി വെമ്പായം, ശിഹാബുദ്ദീന്‍ മൗലവി പെരുമാതുറ, ഷുഹ്റുദ്ദീന്‍ മൗലവി ചെമ്പഴന്തി, നാസിമുദ്ദീന്‍ മൗലവി പേഴുമ്മൂട്, നൗഫല്‍ മൗലവി വട്ടിയൂര്‍ക്കാവ്, മൗലവി നാസിറുദ്ദീന്‍ നദ്‌വി, മൂസാ മൗലവി കരിപ്പോട്ടിക്കട, സി.കെ അബ്ദുറഹീം മൗലവി, അബ്ദുറഹ്‌മാന്‍ അല്‍ഹാദി പാച്ചല്ലൂര്‍, സുധീര്‍ മന്നാനി പുതുക്കുറിച്ചി, മാഹീന്‍ മൗലവി പനത്തുറ, ഉബൈദുല്ലാ മൗലവി, സക്കീര്‍ ഹുസൈന്‍ മൗലവി, സുലൈമാന്‍ ഹാജി മണക്കാട്, മാഹീന്‍ കോവളം, റൂബി അബ്ദുല്‍ ഖാദര്‍,സയ്യിദലവി ഹാജി പുതുക്കുറിച്ചി, പാച്ചിറ സലാഹുദ്ദീന്‍, നവാസ് പി.എം.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

5 MINUTES AGO

32 MINUTES AGO

39 MINUTES AGO