Malayalam News


ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിനു നേരെ ബോംബേറ്; ഒഴിവായത് വൻ ദുരന്തം


കണ്ണൂർ∙ ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. ബോംബ് പൊട്ടാതിരുന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫിസർ യു.പി.അർജുന്റെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. രാത്രി 12.40 ഓടെയാണ് സംഭവം. ബോംബ് വീട്ടിന്റെ വരാന്തയിലാണ് വീണത്.

സംഭവ സമയം അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാലപ്പഴക്കമാവാം പൊട്ടാതിരിക്കാൻ കാരണമെന്നാണ് സംശയം. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സംശയിക്കുന്നത്. മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ രണ്ടുപേർ പോകുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.

1 MINUTE AGO

18 MINUTES AGO

51 MINUTES AGO